News

പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ വാഹനപകടം;

വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസിന് പുറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം. പരിക്കേറ്റ അറുപതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 38 പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നാലുപേരുടെ നില ഗുരുതരം. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടം.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും അപകടത്തില്‍ മരിച്ചു. 41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു വിനോദയാത്രാ സംഘം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയപ്പോള്‍ രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ത്ഥിയുമടക്കം മൂന്നുപേര്‍ ബസിനടിയിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago