പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആഗോള പരമാധ്യക്ഷന്‍ മാറന്‍ മാര്‍ ആവ തൃതീയന്റെ പ്രഥമ ഭാരത സന്ദര്‍ശനവും മെത്രാപ്പൊലീത്തന്‍ പട്ടാഭിഷേകത്തിനോടും അനുബന്ധിച്ച് പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം സംഘടിപ്പിച്ചു.മാര്‍ത്ത് മറിയം വലിയ പള്ളി കത്തീഡ്രല്‍ അങ്കണത്തിലെ കാലം ചെയ്ത തിരുമേനിമാരുടെ കബറിങ്കല്‍ നിന്നും ആരംഭിച്ച വിശ്വാസജ്വലാപ്രയാണം. ഫാ. ഏ. സി. ആന്റണി ജാഥാ ക്യാപ്റ്റന്‍ ഫാ. സിജോ ജോണിക്ക് ജ്വാല കൈമാറി ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം തൃശ്ശൂരിലെ 20 ഇടവകകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മാര്‍ത്ത് മറിയം വലിയ പള്ളി കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു.