സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്ന വിഷയം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. ഔഷധിയുടെ ഭരണസമിതി നിയമ വിധേയമായി ആലോചനകൾ നടത്താമെന്നും മന്ത്രി പറഞ്ഞു. എൻഡോ സൾഫാൻ ഇരകളുടെ കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജില്ലാ ചികിത്സാ രംഗത്ത് കാസർഗോഡിനെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.