സിനിമ സംഗീതത്തിന്റെ സുവര്‍ണ്ണകാലത്തിന്റെ പ്രതിനിധിയാണ് ജയചന്ദ്രനെന്ന് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ച് കൊണ്ട് കെ സച്ചിദാനന്ദന്‍ പറഞ്ഞു. വേറിട്ട ശബ്ദത്തിന് വേണ്ടി മലയാളികള്‍ കാതോര്‍ത്തിരുന്ന കാലത്താണ് ജയചന്ദ്രന്‍ ചലച്ചിത്ര സംഗീത മേഖലയിലേക്ക് കടന്ന് വന്നത്. വ്യത്യസ്തവും രാഗലയപൂര്‍ണ്ണവുമായ സംഗീതത്തോടുള്ള സമീപനമാണ് ജയചന്ദ്രനെ ഉയരങ്ങളില്‍ എത്തിച്ചത്. രാഗാടിസ്ഥാനത്തിലുളള പഴയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന പേര് ജയചന്ദ്രന്റേതാണ് . രാമനാഥന്‍ പാടുമ്പോള്‍ എന്ന കവിതയിലെ വരികള്‍ ജയചന്ദ്രന് പാടി സമര്‍പ്പിച്ചു കൊണ്ടാണ് സച്ചിദാനന്ദന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചത്.