കാറ്റില്‍ ലാവയും ചാരവും പുറത്തേക്ക് ചീറ്റാന്‍ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി. യുഎസിന്റെ അധീനതയിലുള്ള ഹവായ് ദ്വീപസമൂഹങ്ങളിലൊന്നായ ബിഗ് ഐലന്റിലാണ് മൗണ ലോവ അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നത്. 74,000 ക്യുബിക് കിലോമീറ്ററാണ് വലുപ്പം. 13,679 അടി ഉയരമുള്ള അഗ്‌നിപര്‍വ്വതം അവസാനമായി പൊട്ടിത്തെറിച്ചത് 1984ലാണ്.