Menu

Follow Us On

വാഹനങ്ങള്‍ക്കുമേല്‍ വന്‍മരം കടപുഴകി വീണു

തൃശ്ശൂരില്‍ മരം കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്ക്. 5 വാഹനങ്ങളും തകര്‍ന്നു. മണ്ണുത്തി വെറ്റിറനറി കോളേജ് ഗ്രൗണ്ടിന് സമീപത്താണ് സംഭവം. കോളേജ് ഗൗണ്ടില്‍ നടക്കുന്ന ഡോഗ് ഷോയ്‌ക്കെത്തിയവരുടെ വാഹനങ്ങള്‍ സമീപത്ത് പാക്ക് ചെയ്തിരുന്നു. ഈ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്കാണ് അപ്രതീക്ഷിതമായി കൂറ്റന്‍ മരം കടപുഴകി വീണത്. ഇതിന് സമീപത്തുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്ക് 12.15ഓടെയായിരുന്നു അപകടം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –