ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്റെ അധ്യക്ഷതയില്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരാറുകാരനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി ആദരിച്ചു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി ജെയിംസ്, ഡി.പി.സി. മെമ്പര്‍ സി.പി. പോളി, ഡിവിഷന്‍ കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഷൈബി ജോര്‍ജ്ജ്, അസി.എഞ്ചിനീയര്‍ പി.എ. മഹേന്ദ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.