എരവിമംഗലം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം വര്‍ണാഭംമായി. ഷഷ്ഠി ആഘോഷത്തിന് തുടക്കം കുറിച്ച് പുലര്‍ച്ചെ മൂന്നിന് നാദസ്വരമേളത്തോടെ ദേവന്റെ പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, 101 കതിനവെടികള്‍, ഇളനീര്‍ അഭിഷേകാദികള്‍ എന്നി ക്ഷേത്രാചാര ചടങ്ങുകള്‍ നടന്നു. രാവിലെ 10 മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള പീലിക്കാവടി, പൂക്കാവടി, ചിന്ത് കാവടി എന്നിവ നാദസ്വരത്തിന്റെയും ശിങ്കാരിമേളത്തിന്റെയും ബാന്റ് വാദ്യത്തിന്റെയും അകന്പടിയില്‍ ക്ഷേത്രപറന്പില്‍ പ്രവേശിച്ചു. ഷഷ്ഠി ആഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രാചാര്യന്‍ വടക്കേടത്ത് പെരുന്പടപ്പ് മനയ്ക്കല്‍ കേശവന്‍ നന്പൂതിരിപ്പാട്, മനയ്ക്കല്‍ ഹരി നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ഗോപിനാഥന്‍ വരിക്കാശേരിമന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.