ഗാന്ധി നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ചടങ്ങ്. രാവിലെ 10.25ഓടെ ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്ദേ ഭാരത് എക്സ്പ്രസ് മോദി ഉദ്ഘാടനം. ഗാന്ധിനഗറില്‍ നിന്ന് അഹമ്മദാബാദിലെ കലുപൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഓടുമെന്ന് റെയില്‍വേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഈ ട്രെയിന്‍ മുംബൈ സെന്‍ട്രലിനും ഗാന്ധിനഗറിനും ഇടയില്‍ സര്‍വീസ് നടത്തും. 2023 ഓഗസ്റ്റില്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.