രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു. എന്നാല്‍ തുമ്പിക്കൈയില്‍ നിന്ന് വഴുതിവീണ് രണ്ടാം പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആന പാപ്പാന്റെ ഉടുമുണ്ട് ഉരിഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ശാന്തനായ ആനയെ ഉടന്‍ തന്നെ തളച്ചു.കഴിഞ്ഞ ഉത്സവസീസണാരംഭത്തില്‍ ആനയാക്രമണത്തില്‍ നിന്നും ആനപ്പുറത്തിരുന്ന ആള്‍ തലനാരിഴക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.