അഹമ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.
നൂറ്റാണ്ട് തികഞ്ഞ ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പരിപാടികളില്‍ മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.