News Leader – വിഖ്യാത സാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോറാണു 1939ല്‍ കോല്‍ക്കത്ത ഷോര്‍ട്ട് വേവ് സര്‍വീസിന്റെ ഉദ്ഘാടനത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയെ ആകാശവാണിയെന്നു വിശേഷിപ്പിച്ചത്. രാജ്യത്ത് 179 പ്രാദേശിക ഭാഷകളില്‍ പ്രക്ഷേപണം ചെയ്യുന്ന ആകാശവാണി 470 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ രാജ്യത്തിന്റെ 99 ശതമാനത്തില്‍ അധികം ജനങ്ങളിലേക്ക് സേവനമെത്തിക്കുന്നുണ്ട്.