News Leader – രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളുമാണ് സച്ചിന്റെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളില്‍ സെഞ്ചുറി തീര്‍ത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിന്‍ തുടരുന്നു. 2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്റെ നൂറാം സെഞ്ചുറി. ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 ഉം ഉള്‍പ്പടെയാണ് സച്ചിന്‍ സെഞ്ചുറികളില്‍ 100 പൂര്‍ത്തിയാക്കിയത്.