News Leader – ഇതുപ്രകാരം ചൈനയില്‍ 142.57 കോടിയാണ് ജനസംഖ്യയെങ്കില്‍ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.1950കളില്‍ ലോക ജനസംഖ്യ കണക്കുകള്‍ യു.എന്‍ പുറത്തുവിടാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2022ല്‍ മാത്രം ചൈനീസ് ജനസംഖ്യയില്‍ എട്ടര ലക്ഷം പേരാണ് കുറവുണ്ടായത്. 1961നു ശേഷം ആദ്യമായാണ് ഇത്രയും കുറവുണ്ടാകുന്നത്.