News Leader – പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുമായി സംവദിക്കുന്നതാണ് വന്ദേഭാരതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടതെന്ന നിഗമനത്തില്‍ സി പി എം. എത്തിച്ചേര്‍ന്നെങ്കില്‍ അതിന്റെ ഗൗരവം നിസ്സാരമല്ല. വന്ദേഭാരത് ചര്‍ച്ചകള്‍ക്ക് ഏറെ ദിവസത്തെ ആയുസുണ്ടാകില്ലെന്ന് വിലയിരുത്തിയ പാര്‍ട്ടി, മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബി ജെ പി ശ്രമത്തെയാണ് പരാജയപ്പെടുത്തേണ്ടതെന്ന തീരുമാനമെടുത്തു കഴിഞ്ഞു. ഈ മാസം ഇരുപത്തിയൊന്നിന് ഡി വൈ എഫ് ഐ നടത്തുന്ന റാലികളില്‍ അഞ്ച് ലക്ഷത്തോളം യുവാക്കളെ അണിനിരത്തി ബി ജെ പിയെ ചെറുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം