2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചരക്ക് സേവന നികുതി വരുമാനത്തില്‍ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. തുടര്‍ച്ചയായ 12 മാസങ്ങളായി കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. 2023 മാര്‍ച്ചില്‍ കേന്ദ്രത്തിന്റെയും, സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 62,954 കോടിയും, 65,501 കോടിയുമാണ്. 2022 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ്