NewsLeader – ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം ചേരുന്നതിന് മുന്നോടിയായി പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ അംഗങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി, രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരാണ് ഫോട്ടോ സെഷനില്‍ പങ്കെടുത്തത്.