News Leader – വരുന്നവഴി അറിയിക്കാന്‍ കഴുത്തില്‍ ചെണ്ട കെട്ടിത്തൂക്കി നടക്കണമെന്ന ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നിയമം സ്വയം ഏറ്റുവാങ്ങിയാണ് ഗദ്ദര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചത്. ചടുലമായ ദ്രാവിഡ താളത്തിന്റെ അകമ്പടിയോടെ അദ്ദേഹം കൊട്ടിപ്പാടിയ കവിതകളും പാട്ടുകളുമെല്ലാം സംവാദാത്മകമായിരുന്നു. ചോദ്യങ്ങളും ആക്ഷേപഹാസ്യവും അന്യാപദേശവും നിറഞ്ഞ ഒരു വിനിമയ രൂപമായിരുന്നു ഗദ്ദറിന് കവിത. എല്ലാ പിന്തിരിപ്പന്‍ ശക്തികളെയും സവര്‍ണ മേധാവിത്വത്തെയും ഭരണകൂട ശക്തികളെയും ഉരുക്കിന്റെ കണ്ഠമുള്ള ഈ പടപ്പാട്ടുകാരന്റെ ഉജ്വല ശബ്ദം വിറ കൊള്ളിച്ചു.
Latest Malayalam News : English Summary
Ghaddar, often referred to as a ‘people’s singer’, and a former Maoist ideologue, has passed away in India.