NewsLeader – കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ. ചന്ദ്രന്റെയും എ.സി. മൊയ്തീന്റേയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി ടി.ആര്‍. സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സുനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. ബാങ്കില്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കേസ്. കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഏറെക്കാലം പാര്‍ട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല.
Latest Malayalam News : English Summary
ED conducts raids on CPI(M) MLA Moideen in a 100 crore cooperative bank fraud case in Kerala.