News Leader – സംഭവത്തില് വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണം തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും റിപ്പോര്ട്ട് പുറത്തുവന്നില്ല. ഇതിന് പിന്നില് കള്ളക്കളിയുണ്ട്. ആര് പരിശോധിച്ചാലും ഇത് വന് തട്ടിപ്പാണെന്ന് ബോധ്യപ്പെടും. അതുകൊണ്ടാണ് റിപ്പോര്ട്ട് പുറത്തുവരാത്തതെന്നും ചെന്നിത്തല പറഞ്ഞു. മുന്‍കുട്ടിയുള്ള തിരകഥ പ്രകാരമാണ് കെല്‌ട്രോണ് എസ്ആര്‌ഐടിക്ക് കരാര് നല്കിയത്. പ്രസാഡിയോ കമ്പനിയുടെ ആസൂത്രകനും അതിന് പിന്നില് പ്രവര്ത്തിക്കുന്നതും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബുവാണ്.