News Leader – അരിക്കൊമ്പന്റെ പേരില്‍ വ്യാപക തട്ടിപ്പും അരങ്ങേറുന്നതായാണ് പുതിയ പരാതി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും പണപ്പിരിവ് നടന്നു.
‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പണപ്പിരിവ് നടന്നത്.