News Leader – രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന പത്തംഗ കാട്ടാന സംഘത്തിലാണത്രെ ഇപ്പോള്‍ അരിക്കൊമ്പനുള്ളത്.തമിഴ്നാട്ടിലെ മുട്ടന്‍തുറൈ വനമേഖലയിലുള്‍പ്പെട്ട കോതയാര്‍ വനത്തിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. ജൂണ്‍ മാസം മുതല്‍ അരിക്കൊമ്പന്‍ ഇവിടെത്തന്നെയുണ്ട്. ഇതിനിടയിലാണ് കോതയാര്‍ വനത്തിലെ കാട്ടാനസംഘത്തില്‍ അരിക്കൊമ്പന് പ്രവേശനം ലഭിച്ചത്. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട