NewsLeader – മുളയെക്കുറിച്ചുള്ള സ്‌കില്‍ കോഴ്സുകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ വരും വര്‍ഷങ്ങളില്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ലോക മുളദിനാഘോഷത്തോടനുബന്ധിച്ച് പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തില്‍ ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മുളസംസ്‌കാരത്തെ വരും തലമുറകളിലേക്ക് കൈമാറണം. ഇതിലൂടെ ഹരിത സംരഭകത്വം പ്രോത്സാഹിപ്പിക്കപ്പെടണം.