News Leader – താനൂര്‍ സ്വദേശി നാസറിന്റേതാണ് ബോട്ട്..വൈകീട്ട് ആറുവരെയാണ് അനുവദിച്ച സമയമെങ്കിലും അപകടം നടക്കുന്നത് ഏഴരയോടെയാണ്. ഇരുട്ടുനിറഞ്ഞ സമയത്ത് സര്‍വീസ് നടത്തിയതാണ് അപകടത്തിനു പ്രധാന കാരണം. അവസാന സര്‍വീസായതിനാല്‍ കൂടുതല്‍പേരെ കയറ്റിയിട്ടുണ്ടെന്നാണ് വിവരം. അമിതഭാരം കാരണം ബോട്ട് ഒരു ഭാഗത്തേക്കു ചെരിഞ്ഞാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.