News Leader – പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞാണ് ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടത്. റോഡിന്റെ വലതുവശത്താണ് വിള്ളല്‍ കാണപ്പെട്ടത്. റോഡിന്റെ അപ്പുറം 30 അടി താഴ്ചയാണ്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പ്രദേശത്ത് ഗതാഗതം ഒറ്റവരിയാക്കിയത്. കുതിരാന്‍ തുരങ്കം കഴിഞ്ഞാല്‍ ഏകദേശം 300 മീറ്റര്‍ ദൂരത്താണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Latest Malayalam News : English Summary
Crack on Palakkad- Thrissur National Highway : Potential danger for road collapse