News Leader – കോഴിക്കൃഷി സെമിനാര്‍ ഉദ്ഘാടനത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരേ പരോക്ഷമായ വിമര്‍ശനവും ഇ.പി. ഉയര്‍ത്തി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോഴിയെ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതാണ് പ്രശ്നമെന്നായിരുന്നു ചൂണ്ടിക്കാട്ടല്‍. കോഴിത്തീറ്റയുടെ വിലക്കയറ്റം പ്രശ്നമാണ്. തമിഴ്നാട്ടില്‍ കോഴിക്കര്‍ഷകര്‍ക്ക് നികുതി ഇളവുള്ളതിനാല്‍ വലിയ ലാഭം കിട്ടുന്നു. കോഴിത്തീറ്റയുടെ വിലയും തമിഴ്നാട്ടില്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.