News Leader – ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും ചിലത് ഭാഗികമായും സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. പണി നടക്കുന്ന ഭാഗത്ത് ട്രെയിനുകളുടെ വേഗതക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വലിയ ക്രെയിനുകളും ഹിറ്റാച്ചിയടക്കമുള്ള യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് ഭഗീരപ്രയത്നം നടത്തുന്നത്. മൂന്നൂറോളം തൊഴിലാളികള്‍ ജോലിക്കുണ്ട്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്.