News Leader – എറണാകുളം അതിരൂപത കത്തിഡ്രല്‍ ബസിലിക്കയില്‍ വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യം അനുവദിക്കാതെ അതിരൂപതയില്‍ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അനുവദിക്കില്ലെന്ന് അല്മായ മുന്നേറ്റം അതിരൂപത സമിതി അറിയിച്ചു. മെയ് 23ന് ആലുവ എഫ്‌സിസി ജനറലേറ്റില്‍ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളെ വിളിച്ചു ചേര്‍ക്കാനുള്ള മാര്‍ ആന്‍ഡ്രൂസിന്റെ നീക്കം എറണാകുളം അതിരൂപത അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഉപരോധിക്കുമെന്ന് അറിയിച്ചു






