മാര്‍ച്ച് 31ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു എറണാകുളത്തെ ഇ.കെ.കെ കരാര്‍ കമ്പനി നേരത്തെ ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ മണ്ണ് ശേഖരണ സ്ഥലങ്ങളിലുണ്ടായ സമരങ്ങളും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അനുബന്ധ സാമഗ്രികളുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ക്രഷര്‍ സമരം നടക്കുന്നതിനാല്‍ മെറ്റലും എം സാന്‍ഡും ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്. ഇതിനുപുറമേ കനത്ത ചൂടും നിര്‍മ്മാണന്റെ വേഗത കുറയ്ക്കുന്നുണ്ട്.