News Leader – കരിമണല്‍ കമ്പനി ആളുകളെ സ്വാധീനിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം പ്രഖ്യാപിക്കണമെന്ന് വി.എം സുധീരന്‍. പണം നല്‍കി രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ താല്പര്യം എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സാങ്കേതികമായി പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. അവര്‍ പറഞ്ഞ ആരോപണത്തിന്റെ കഴമ്പ് അന്വേഷിക്കാന്‍ അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എം സുധീരന്‍ തൃശ്ശൂരില്‍ പറഞ്ഞു.