NewsLeader – അനൂപിനെ മൂന്നു ദിവസവും അരവിന്ദാക്ഷനെ നാലു ദിവസവുമാണ് ചോദ്യം ചെയ്തത്. അനൂപിന്റെ ഇടപാടുകളെല്ലാം ഇ.ഡി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് നടന്ന ചില ഇടപാടുകളും പരിശോധിക്കുന്നുണ്ടെന്നാണ് പറയുന്നത്. എ.സി. മൊയ്തീനെ ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും 19ന് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. മൊയ്തീന്‍ ഹാജരാക്കിയ രേഖകളിലെ പൊരുത്തക്കേടുകളും അനൂപ് ഡേവിസ് കാട, പി.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.