NewsLeader – അതേസമയം, ഇ ഡി അറസ്റ്റ് ചെയ്ത പ്രതികളും എ സി മൊയ്തീനും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് ഇ ഡി വിലയിരുത്തല്‍. അടുത്ത ചോദ്യംചെയ്യലില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായിരിക്കും ഇ ഡിയുടെ ശ്രമം. പൊരുത്തക്കേടുകള്‍ ഉറപ്പായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും ഇ ഡി നീങ്ങിയേക്കും. കരുവന്നൂര്‍ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൂചിപ്പിക്കുന്നത്.