NewsLeader – തൃശൂര്‍ കിഴക്കുംപാട്ടുകര എസ്എന്‍എ ഔഷധശാലയിലെ കുടുംബ ക്ഷേത്രമായ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രനടയില്‍ കുമ്മാട്ടി മുഖം നിരത്തി ഓണവില്ല് കൊട്ടി പാട്ടുപാടിയാണ് തെക്കുംമുറിക്കാര്‍ അത്തംനാളില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. പാരമ്പര്യത്തനിമയില്‍ തുമ്പിതുള്ളലും നടന്നു. പ്രശസ്ത ആയൂര്‍വേദ ചികിത്സകരായ തൈക്കാട്ടുമൂസുമാരുടെ തറവാട്ടുമുറ്റത്ത് അത്തം നാളില്‍ കുമ്മാട്ടിക്കളിയോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഓണവില്ലില്‍ താളമിട്ട്, കുമ്മാട്ടിപ്പാട്ടുകള്‍ ഒന്നൊന്നായി പാടിത്തുടങ്ങിയതോടെ കാഴ്ചക്കാരും മതിമറന്ന് താളമിട്ടു

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്ക്
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തിലാണ് യാഗം
മാംസാഹാരം ദോഷം ചെയ്യും