News Leader – സംഭവിച്ചതെന്തെന്ന് മനസ്സിലാകും മുമ്പ് ഉരുള്‍പൊട്ടി മല ഒന്നാകെ ഇടിഞ്ഞുവീണ് കുട്ടികളുള്‍പ്പെടെ 19 പേരാണ് അന്ന് മരിച്ചത്. നാടിന്റെ നിറസാന്നിധ്യമായ പലരുടേയും വേര്‍പാട് ഇന്നും നാടിന്റെ വിങ്ങലാണ്. ബുധനാഴ്ച അപകടത്തില്‍ മരണത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് നാട് പുഷ്പാഞ്ജലി നടത്തി.