News Leader – മാധ്യമങ്ങളോടുള്ള സമീപനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എം തീരുമാനിച്ചത് ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിലാണ്. ഇത് സംബന്ധിച്ച ചര്‍ച്ച നടന്നു. പാര്‍ട്ടിയെ മാദ്ധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപക പ്രചരണത്തിനാണ് തീരുമാനം. താഴെത്തട്ടിലും സാധാരണക്കാര്‍ക്കിടയിലും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചരണം ശക്തമാക്കും