നൂറുകണക്കിന് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കാളികളായി. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും തൃശൂര്‍ പരിശുദ്ധ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് കാര്‍മികരായി. കല്‍ദായ സുറിയാനി സഭ മര്‍ത്ത്മറിയം വലിയപള്ളിയിലെ പാതിരാ കുര്‍ബാനയില്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപോലീത്തയും. ഈസ്റ്റര്‍ ആഘോഷത്തോടെ ക്രൈസ്തവ വിശ്വാസികളുടെ അമ്പതു നോമ്പിന് സമാപനമായി.