അസാധാരണമായ ചൂടില്‍ ഉരുകുന്ന കേരളത്തില്‍ താപ വര്‍ധനയെക്കുറിച്ച് മാത്രമാണ് ചര്‍ച്ച നടക്കുന്നത്. വരള്‍ച്ചാ സാധ്യത ആരും പറയുന്നില്ലെന്ന് കാലാവസ്ഥാ വിദഗ്ധനായ ഡോ.ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. 82-83 കാലത്തുണ്ടായ അസാധാരണ വേനലിനു സമാനമായ സാഹചര്യമാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത്. ഇക്കാര്യം അതീവഗൗരവമായി കാണേണ്ടതുണ്ട്.