News Leader – സര്‍വകലാശാലകളുമായി ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ ക്രെഡിറ്റ് മാര്‍ക്ക് നല്‍കി ജോലി പഠനത്തിന്റെ ഭാഗമാക്കി മാറ്റും. സഹകരണ ബാങ്കുകള്‍ ലാഭത്തിനപ്പുറം അതത് മേഖലയിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങള്‍ എത്രത്തോളം മെച്ചപ്പെടുത്താനാകും എന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ജൈവവള പ്ലാന്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പാണഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് വില്‍സന്‍ ചെമ്പനാല്‍ അധ്യക്ഷനായി.