News Leader -കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് സദ്യ പ്രധാനമാണ്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ തന്നെയാകും വിഷുവിനും തയാറാക്കുക. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം.