ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആറ് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ കറുത്ത വസ്ത്രവും കറുത്ത ബാഡ്ജും ധരിച്ച് കരിദിനം ആചരിക്കുകയായിരുന്നു. പി.എസ്.സി വഴി നിയമനം കിട്ടിയ 67 ഇംഗ്ലീഷ് അദ്ധ്യാപകരെ താത്കാലികമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതും പ്രതിഷേധത്തിന് ആക്കംകൂട്ടി. രാഷ്ട്രീയ താത്പര്യം മുന്‍നിറുത്തി നടപ്പിലാക്കുന്ന ലയനത്തെ ചെറുക്കുമെന്ന് എഫ്.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.