ഏറ്റവും പ്രധാനം ഇന്ധന സെസ്സ് തന്നെയാണ്. ഒരു ലിറ്റര്‍ ഇന്ധനത്തിന് നാളെ മുതല്‍ രണ്ട് രൂപ അധികമായി നല്‍കേണ്ടി വരും. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെ പേരിലാണ് ഈ കൊള്ള. മദ്യത്തിനും നാളെ മുതല്‍ വിലകൂട്ടും. 500 രൂപ മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മ്മിത മദ്യം കുപ്പിക്ക് 20 രൂപ വരെ വില വര്‍ദ്ധിക്കും. 1000 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം കുപ്പിക്ക് 40 വെച്ചും വില കൂടും. മദ്യം വിറ്റ് മാത്രം 400 കോടി രുപ അധികമായി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.