കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളി പ്രേക്ഷകരുടെ കാതുകളില്‍ സംഗീതമഴ പൊഴിക്കുന്ന സുജാതക്ക് ആശംസയുമായി സംഗീത സിനിമാ- ലോകം മാത്രമല്ല ആരാധകരും എത്തിയിട്ടുണ്ട്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ് ബേബി സുജാത ചലച്ചിത്ര പിന്നണിഗായികയായി. 1975ല്‍ അര്‍ജുനന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ‘ടൂറിസ്‌റ് ബംഗ്ലാവ്’ എന്ന സിനിമയിലെ ‘കണ്ണെഴുതി പൊട്ടുതൊട്ട്…’ എന്ന ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം.റോജയിലെ ‘പുതുവെള്ളൈ മഴൈ’ എന്ന ക്ലാസ്സിക് ഗാനം പാടിയത് ഉണ്ണിമേനോനും സുജാതയും ചേര്‍ന്നാണ്. പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ എന്നത് സുജാതയുടെ ശബ്ദത്തിന്റെ സാധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ച പാട്ടായിരുന്നു.അതിനു 1997ലെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം ലഭിച്ചു.