പഴയകാലത്തെ ഗോലി സോഡ കുടിച്ചവര്‍ അതിനെ കുറിച്ച് ഇപ്പോഴും പറയും. ഇടക്കാലത്ത് അത് നിന്നുപോയി. പൊള്ളുന്ന കൊടുംചൂടില്‍ തണുപ്പിക്കാന്‍ ഒരു ഗോലി സോഡ കിട്ടിയാലോ?. തൃശൂരില്‍ ഇപ്പോള്‍ ഗോലി സോഡ പുതിയ മോഡലില്‍ എത്തിയിരിക്കയാണ്. ഗോലിസോഡ വ്യത്യസ്ത ഫ്‌ളേവറുകളില്‍. ഗോലി സോഡയുടെ പഴമയില്‍ പല വര്‍ണങ്ങളില്‍ പുതിയ രുചി കലര്‍ത്തി ന്യൂ ജനറേഷന്‍ ഡ്രിങ്കിന് ഇന്ന് ആവശ്യക്കാരേറേയുണ്ട്. രുചിയും കുളിര്‍മയുമുള്ള ഗോലിസോഡ കുടിക്കുമ്പോള്‍ പഴയഓര്‍മകള്‍ തിരികെയെത്തുന്നു