News Leader – വിശ്വാസത്തിന്റെ പേരില്‍ ആരും കുതിരകയറാന്‍ വരേണ്ടതില്ലെന്നും സിപിഎം മതവിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. ഗണപതിവിവാദത്തിന്റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സ്പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാനാണ് ശ്രമം. ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും മിത്തിനെ മിത്തായും കാണാണമെന്നതാണ് സിപിഎം നിലപാട