കതിരൂർ: ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (CITU) തലശ്ശേരി ഏരിയ സമ്മേളനം മേയ് 28 ന് കതിരൂരിൽ വച്ച് നടന്നു. CITU സംസ്ഥാന കമ്മറ്റി അംഗമായ സഖാവ്.എം.വി.ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. ഇതിനോടൊപ്പം തന്നെ കതിരൂർ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ വച്ച് പോളി ലാബിന്റെ നേതൃത്വത്തിൽ സൗജന്യ കൊളസ്‌ട്രോൾ, ഷുഗർ പരിശോധനയും നടന്നു.
തലശ്ശേരി ഏരിയയിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് ആദ്യമായി നടത്തിയ രക്ത പരിശോധനാ ക്യാമ്പ് ആണ് ഇത്. പോളി ലാബിന്റെ പ്രധാന ഭാരവാഹികളും, ലാബ് എക്സ്പെർട്ടുകളും കൂടുതൽ സഹായങ്ങളുമായി സന്നദ്ധരായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും സൗജന്യ കൊളസ്‌ട്രോൾ, ഷുഗർ പരിശോധനയും നടത്തിയ ശേഷമാണ് സമ്മേളനം സമാപിച്ചത്.