
തലശ്ശേരി: ഇന്ത്യൻ ഓയിൽ ഡീലർ ആയ ജെമിനി പെട്രോൾ പമ്പ് തലശ്ശേരിയും പോളി ലാബ് തലശ്ശേരിയും ചേർന്ന് മേയ് 12, വെള്ളിയാഴ്ച തലശ്ശേരി ജെമിനി പെട്രോൾ പമ്പിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പോളി ലാബ് ഒരുക്കിയ ഹെൽത്ത് അവയർനെസ്സ് ക്യാമ്പയ്‌നിന്റെ ഭാഗമായാണ് ഈ മെഡിക്കൽ ക്യാമ്പ് നടന്നത്. ഡ്രൈവർമാർക്കിടയിൽ ആരോഗ്യത്തോടെയിരിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 8 മണി മുതൽ 1 മണി വരെ നടത്തിയ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ എന്നിവയുടെ സൗജന്യ നിർണ്ണയം ഈ ക്യാമ്പിലൂടെ നടന്നു. മറ്റ് ലാബ് പരിശോധനകൾക്ക് 20% ഡിസ്‌കൗണ്ടും പോളി ലാബ് നൽകി. വിവിധ ലാബ് പരിശോധനയ്ക്കുള്ള ഡിസ്‌കൗണ്ട് കാർഡുകളും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു.