വേട്ടാണിക്കുന്ന്: വിശ്വദീപം സ്വയം സഹായ സമിതിയുടെ വാർഷികത്തോടനുബന്ധിച്ച് പെരിങ്ങത്തൂർ പോളി ലാബും വിശ്വദീപം സ്വയം സഹായ സമിതി വേട്ടാണിക്കുന്നും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 18, ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തോക്കോട്ടുവയൽ പരിസരത്ത് വച്ച് നടന്ന മെഡിക്കൽ ക്യാമ്പിലൂടെ ആദ്യമെത്തിയ 100 പേർക്ക് പോളി ലാബ് സൗജന്യ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ നിർണ്ണയം ചെയ്ത് നൽകി.
കൂടാതെ വിവിധ ലാബ് പരിശോധനയ്ക്കുള്ള ഡിസ്‌കൗണ്ട് കാർഡുകളും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു.
ക്യാമ്പിലെത്തിയവർക്ക് ഡോ.സ്നേഹ.ടി യുടെ വൈദ്യപരിശോധന സേവനവും ലഭ്യമായി. പാനൂർ നാഗരസഭാ ചെയർമാൻ ശ്രീ.വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിശ്വദീപം സമിതി പ്രസിഡണ്ട് ശ്രീ. റിനീഷ്.സി.പി സ്വാഗതപ്രസംഗവും ശ്രീ.സൈനുദ്ധീൻ തങ്ങൾ (കൗൺസിലർ 31 ആം വാർഡ്) അധ്യക്ഷതയും നിർവ്വഹിച്ചു. ശ്രീ. സി.പി ഗംഗാധരൻ ആശംസയും വിശ്വദീപം സമിതി സെക്രട്ടറി ശ്രീ. ഗിരീഷ് സി.പി നന്ദിയും അറിയിച്ചു.