News Leader – 140 കിലോമീറ്റര്‍ ദൂരപരിധിയുടെ പേരില്‍ വര്‍ഷങ്ങളായി സര്‍വ്വീസ് നടത്തിവരുന്ന റൂട്ടുകള്‍ പിടിച്ചെടുത്തു. വിദ്യാര്‍ഥി കണ്‍സഷന്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയില്ല. ചാര്‍ജ് വര്‍ധനയില്ലാതെ ഇപ്പോഴും സ്വകാര്യ ബസ്സുകളാണ് ഇവരെ കൊണ്ടുപോകുന്നത്. ഇപ്പോള്‍ സ്വിഫ്റ്റിനുവേണ്ടി സ്വകാര്യബസ്സുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി മെയ് നാലിന് സര്‍ക്കാര്‍ ഇറക്കിയ നോട്ടിഫിക്കേഷന്‍ സ്വകാര്യബസ്സ് വ്യവസായത്തെ കൊല്ലുമെന്നും കെ.കെ.തോമസ് പറഞ്ഞു