കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എ സി മൊയ്തീന്റെ ബിനാമികള്‍ എന്ന് ഇഡി സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തി. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ മൊയ്തീന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില ജീവനക്കാര്‍ മൊയ്തീനെതിരേ മൊഴിനല്‍കിയെന്നും സൂചനയുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് കാടയാണ് മൊയ്തീന്റെ ബിനാമിയെന്ന ആരോപണവുമായി അനില്‍ അക്കരയും രംഗത്തുണ്ട്.
Latest Malayalam News : English Summary
ED conducts raids at the Thrissur residence of ex-minister AC Moideen in the Karuvannur bank scam case.