News Leader – സില്‍വര്‍ ലൈന്‍ പദ്ധതി പുനര്‍വിചിന്തനം ചെയ്യണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്ന് പരിഷത്തിന്റെ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു സഹയാത്രികരായ പരിഷത്ത് ആദ്യം മുതലേ പദ്ധതിക്ക് എതിരായിരുന്നു എന്നതും ശ്രദ്ധേയമാണ്. തൃശൂരില്‍ സംസ്ഥാന സമ്മേളനത്തിന് മുന്നില്‍ വച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ പരിഷത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.